
ഐഎസ്എല്ലില്‍ ഇന്ന് നടന്ന അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയമില്ല. ഈ സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫിലേക്ക് കടന്നു. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.കളിയുടെ 34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും ലാലെംങ്മാവിയയുമാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോളുകള്‍ നേടിയത്.
ഇന്നത്തെ വലിയ ജയത്തോടെ 20 കളികളില്‍ 33 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചപ്പോള്‍ 20 കളികളില്‍ 17 പോയന്‍റുമായി സീസണ്‍ അവസാനിപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.പരാജയം അറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പ്ലേ ഓഫ് പ്രവേശനം.
from ഇ വാർത്ത | evartha https://ift.tt/3r2hgpM
via IFTTT
No comments:
Post a Comment