
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന കോഴിപ്പോരിനിടെ കോഴിയുടെ കാലില്‍ കെട്ടിവെച്ച കത്തികൊണ്ട് പരിക്കേറ്റ 45കാരന്‍ മരിച്ചു. ഈ മാസം 22ന് ജഗതിലാല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നടന്ന കോഴിപ്പോരിനിടെയായിരുന്നു അപകടം.
മരണതയെ തുടർന്ന് കോഴിയെയും കോഴിപ്പോര് നടത്തിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് ഇവര്‍ കോഴിപ്പോര് നടത്തിയതെന്ന് പോലീസ് അറിയിച്ചു. ലോത്തുനൂര്‍ ഗ്രാമത്തിലായിരുന്നു കോഴിപ്പോര്. മരിച്ച സതീഷ് തന്നെയാണ് കോഴിയെ പോരിനെത്തിച്ചത്.
കോഴിയെ തുടക്കത്തിൽ പോരിന് വിടുന്നതിനിടെ കാലില്‍ കെട്ടിവെച്ച കത്തി അബദ്ധത്തിൽ നാഭിയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെഅപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിന്ശേഷം കോഴിയെ പോലീസ് സ്റ്റേഷനില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ കോഴിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യം പോലീസ് നിഷേധിച്ചു. കോഴിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോഴിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേഷന്‍ ഓഫിസര്‍ ബി ജീവന്‍ പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/3aZ0p1p
via IFTTT
No comments:
Post a Comment