തോറ്റുകൊടുക്കാൻ തയാറല്ല; ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്: ശ്രീശാന്ത് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 12 February 2021

തോറ്റുകൊടുക്കാൻ തയാറല്ല; ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്: ശ്രീശാന്ത്

ഈ സീസണിലെ ഐപിഎൽ താരലേലത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. സോഷ്യല്‍ മീഡിയയില്‍ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ശ്രീശാന്ത് തന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. തോറ്റുകൊടുക്കാൻ തയാറല്ലെന്നും കാത്തിരിക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ശ്രീശാന്ത് പറഞ്ഞു

ഇത്തവണ ഐപിഎല്ലിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇല്ലാത്തതിൽ പരാതിയില്ല. എട്ടു കൊല്ലം കാത്തിരിക്കാമെങ്കിൽ ഇനിയും കാത്തിരിക്കാനാകും. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎല്ലിൽ കളിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അടുത്ത സീസണിൽ, അല്ലെങ്കിൽ അടുത്തതിൽ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാൻ തയാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം. ഇനിയും കഠിനമായി പ്രയത്‌നിക്കും. മുന്നിൽ മാതൃകയായി ഒട്ടേറെ സൂപ്പർസ്റ്റാറുകളുണ്ട്. ചില കാര്യങ്ങൾ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവർ പഠിപ്പിച്ചിട്ടുള്ളത്.

എനിക്ക് ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്. ഒരു സർപ്രൈസ് കോൾ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയിലിന് ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. വിജയ് ഹസാരെ ടൂർണമെന്റിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിന്റെ വിജയമാണ് ലകഷ്യം. ഇപ്പോൾ വയനാട്ടിലെ ക്യാംപിലാണ്. വൈകാതെ ബെംഗളൂരുവിലേക്കു മത്സരത്തിനായി തിരിക്കും.’ ശ്രീശാന്ത് പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3aUjtwA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages