തെലുഗു വാർത്താ ചാനലിൽ തത്സമയ രാഷ്ട്രീയ സംവാദത്തിനിടെ ബി.ജെ.പി. നേതാവിനു ചെരിപ്പുകൊണ്ടടിയേറ്റു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിഷ്ണുവർധൻ റെഡ്‌ഡിക്കാണ് അടിയേറ്റത്.
തെലുഗു വാർത്താ ചാനലിൽ രാഷ്ട്രീയ സംവാദത്തിനിടെയായിരുന്നു സംഭവം. അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷൻ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവുവാണ് റെഡ്ഢിയെ ചെരുപ്പ് കൊണ്ട് ആക്രമിച്ചത്.
റാവുവിന് തെലുങ്ക് ദേശം പാർട്ടിയുമായി ബന്ധമുണ്ടെന്നുള്ള വിഷ്ണു റെഡ്ഡിയുടെ ആരോപണവും മുൻ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ പരാമർശവുമാണ് റാവുവിനെ ചൊടിപ്പിച്ചത്.
from ഇ വാർത്ത | evartha https://ift.tt/3aWvsLv
via IFTTT
No comments:
Post a Comment