
യുഡിഎഫില്‍ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റിനുള്ള അർഹതയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. മുസ്‌ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെങ്കിലും അനിവാര്യമെങ്കിൽ മാത്രമേ പരിഗണിക്കൂ എന്നും സുധാകരൻ പറഞ്ഞു. നിലവില്‍ ശശി തരൂർ കേരളത്തിലേക്ക് വരേണ്ട സാഹചര്യമില്ല. ശശി തരൂരിന്റെ സാന്നിധ്യം പാർലമെന്റിൽ ആവശ്യമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ മുരളീധരൻ അടക്കമുള്ളവരോട് പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. നിലവില്‍ തൊടുപുഴ, ഇടുക്കി, കുട്ടനാട്, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളും മറ്റ് മൂന്ന് സീറ്റുകളുമാണ് കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാൻ പദ്ധതിയിടുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങളും പിജെ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/37KkCWF
via IFTTT
No comments:
Post a Comment