നിബന്ധന തെറ്റിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 22 February 2021

നിബന്ധന തെറ്റിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്

ഉത്സവാഘോഷങ്ങളിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. ഉത്സവത്തിനായി ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നല്‍കിയപ്പോള്‍ നല്‍കിയ ആനയുടെ 5 മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചതിനാൽ താത്കാലികമായാണ് വിലക്ക് ഏര്‍പ്പെടുത്തിയത് .

ജില്ലാ നാട്ടാന നിരീക്ഷണ സ്ഥിതി നല്‍കിയിരുന്ന എഴുന്നള്ളിപ്പിനുള്ള അനുമതി വനം വകുപ്പാണ് ഇപ്പോള്‍ താത്കാലികമായി റദ്ദാക്കിയത്. തുടര്‍ന്നും അനുമതിക്കായി കർശന ഉപാധികൾ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും അടുത്ത തീരുമാനം ഉണ്ടാകുക. അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍പ് നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിരുന്നില്ല.

നിലവില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്. ഓരോ ആഴ്ചയും രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ.

എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാര്‍ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.



from ഇ വാർത്ത | evartha https://ift.tt/3k9ohCy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages