കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണവുമായി തമിഴ്നാടും; 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 24 February 2021

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണവുമായി തമിഴ്നാടും; 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയ കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽനിന്നുള്ളവർക്ക്‌ നിയന്ത്രണങ്ങളേർപ്പെടുത്തി തമിഴ്നാടും ബംഗാളും. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർ 7 ദിവസത്തെ ഹോം ക്വാറന്റീൻ കഴിയണമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. പനി, ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. അതേമയം ബംഗാളിലും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

അതിർത്തിയിലും തമിഴ്നാട് പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് നീലഗിരി ജില്ലയിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിറിക്കറ്റും ഇ രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നീലഗിരി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

അതേ സമയം ബംഗാളിലെത്തുന്ന കേരളം മഹാരാഷ്ട്ര, തെലങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണമെന്ന് നിർദ്ദേശിച്ചിച്ചുണ്ട്. 72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർക്കിട്ടിഫിക്കറ്റ് കൈയ്യിൽ ഉള്ളവർക്കേ ബംഗാളിൽ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കൂ.

നേരത്തേ തന്നെ കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആർടിപിസിആർ പരിശോധാനാം ഫലം കൈയ്യിൽ ഉള്ളവരെ മാത്രമേ അതിർത്തിയിൽ നിന്ന് കടത്തിവിടൂ എന്നായിരുന്നു സർക്കാർ അറിയിച്ചത്. മാത്രമല്ല അതിർത്തിയിൽ റോഡുകൾ അടക്കം യാത്രക്കാരെ തടഞ്ഞിരുന്നു. ഇതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3ktCfzm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages