വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; തീരുമാനവുമായി സംസ്ഥാന മന്ത്രിസഭ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 24 February 2021

വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; തീരുമാനവുമായി സംസ്ഥാന മന്ത്രിസഭ

തിരുനെല്ലിയില്‍ പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ.ജോസഫ് എന്നിവര്‍ക്കാണ് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുക.

1970 ഫെബ്രുവരി 18നായിരുന്നു വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. എന്നാല്‍, വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട്ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ആവശ്യവുമായി കേരള സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നല്‍കിയ നിര്‍ദേശം. ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ പുതിയ തീരുമാനം വന്നത്.രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയുമായിരുന്ന വര്‍ഗീസ് ക്രമേണ നക്‌സലൈറ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/37KOdPN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages