കേരളത്തിൽ ഇന്ന് 4505 പേര്‍ക്ക് കോവിഡ്; രോഗമുക്തി 4854; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 19 February 2021

കേരളത്തിൽ ഇന്ന് 4505 പേര്‍ക്ക് കോവിഡ്; രോഗമുക്തി 4854; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67

കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,06,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 493, കോഴിക്കോട് 483, മലപ്പുറം 461, ആലപ്പുഴ 435, കൊല്ലം 408, പത്തനംതിട്ട 365, കോട്ടയം 378, തൃശൂര്‍ 328, തിരുവനന്തപുരം 257, കണ്ണൂര്‍ 148, പാലക്കാട് 82, വയനാട് 115, ഇടുക്കി 92, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച നെഗറ്റീവായത്. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,54,520 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,239 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9191 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1093 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



from ഇ വാർത്ത | evartha https://ift.tt/2ONLZIJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages