
യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി യോഗി സര്‍ക്കാര്‍. ഇന്ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനും പ്രത്യേകമായി ഈ തുക വകയിരുത്തിയത്.സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 5,50,270 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ആകെ വാഗ്ദാനം ചെയ്തിട്ടുള്ളത്.
അയോധ്യയ്ക്ക് പുറമേ വാരാണസി, ചിത്രക്കൂട് ആരാധനലായങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അയോധ്യ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വാരണസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
from ഇ വാർത്ത | evartha https://ift.tt/3aHuClB
via IFTTT
No comments:
Post a Comment