വിവാഹാഭ്യർത്ഥന നിരസിച്ചു; 21 കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് തള്ളിയിട്ട് യുവാവ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 21 February 2021

വിവാഹാഭ്യർത്ഥന നിരസിച്ചു; 21 കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് തള്ളിയിട്ട് യുവാവ്

മഹാരാഷ്ട്രയില്‍ വിവാഹാഭ്യർത്ഥന നിരസിച്ച 21 കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട്
കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നടന്ന സംഭവത്തില്‍ യുവതി അപകടത്തിൽ നിന്ന് തലനാരിഴയ്തക്ക് രക്ഷപ്പെടുകയായിരുന്നു.

മുംബൈയിലുള്ള ഖർ റെയിൽവെ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയായ സുമേധ് ജാധവിനെ പോലീസ് കണ്ടെത്തി. വഡാല സ്വദേശിയായ ഇയാൾ യുവതിയെ തള്ളിയിട്ട ഉടൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് തന്റെ സഹായത്തിനായി ഖർ റെയിൽവെ സ്റ്റേഷനിലെത്താൻ പെൺകുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പെൺകുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാൾ വിടാതെ പിന്തുടർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. തനിക്കൊപ്പം ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം.

എന്നാല്‍ വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്ഓടിക്കൊണ്ടിരുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാൾ പിന്നീട് തിരിച്ചുവരികയും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുളള വിടവിലേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിക്കുകയുമായിരുന്നു.

അപകടത്തില്‍12 തുന്നലുകളാണ് യുവതിയുടെ തലയിലുളളത്. പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. അവിടെ നിന്ന് കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.



from ഇ വാർത്ത | evartha https://ift.tt/3aF5ICV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages