തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി; 12കാരൻ രക്ഷപെട്ടത് അതിസാഹസികമായി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 February 2021

തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി; 12കാരൻ രക്ഷപെട്ടത് അതിസാഹസികമായി

തികച്ചും അപ്രതീക്ഷിതമായുണ്ടായ ഒരു പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 12 വയസ്സുകാരൻ. അസാധ്യമായ തന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. തന്റെ തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കിയാണ് നന്ദൻ എന്ന 12 കാരൻ അതിസാഹസികമായി രക്ഷപ്പെട്ടത്.

കണ്ണിലേക്ക് വിരൽ കുത്തിയിറക്കിയതോടെ വേദന സഹിക്കാൻ കഴിയാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. കർണാടക- മൈസുരുവിലെ ബീര​ഗൗഡനഹുണ്ഡി ​ഗ്രാമത്തിലാണ്കഴിഞ്ഞ ഞായറാഴ്ച രാത്രി പുലിയുടെ ആക്രമണമുണ്ടായത്.

നന്ദനെ പിതാവിന്റെ ഫാം ഹൗസിൽ കാലികൾക്ക് തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ്പുലി ആക്രമിച്ചത്. വൈക്കോലിനുള്ളിൽ മറഞ്ഞിരുന്ന പുലി നന്ദന് മേലേക്ക് ചാടി വീഴുകയായിരുന്നു. ഉടൻ പുലിയുടെ കണ്ണിൽ‌ കുത്തുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതുകൊണ്ട് നന്ദൻ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ തന്നെ തോളിൽ കടിയേറ്റ നന്ദനെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി.

നിലവിൽ കുട്ടി അപകടനില തരണം ചെയ്തു. പുലിയുടെ ആക്രമണം നടക്കുമ്പോൾ പിതാവ് തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായിരുന്നില്ല. അതിന് മുൻപായി നന്ദൻ സ്വയം പ്രതിരോധം തീർത്തിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3bAORQY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages