ഇ വാർത്ത | evartha
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം; ആലുവയിൽ സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ആലുവയിൽ ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചതിന് എതിരെ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘ ഇതിനെ അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോവെന്ന് ലിജോ സാമൂഹ്യമാധ്യമത്തിലൂടെ ചോദിക്കുന്നു.
.
ഹിന്ദുത്വ വാദികൾ സെറ്റ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, വിഷ ജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ഇത് കേരളമാണ്. എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കണം എന്ന് ഹരീഷ് പേരടിപറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടാണ്ട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി ആലുവാ മണപ്പുറത്തെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്‍തിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ZxbOjK
via IFTTT
No comments:
Post a Comment