ഇ വാർത്ത | evartha
ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്‍കി; കായികതാരം അറസ്റ്റിൽ

വളരെയധികം ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്‍കിയ കായിക താരം പോലീസ് പിടിയിൽ. ഇറാന്റെ പാര്‍ക്കൗര്‍ താരം അലി റേസ ജലപാഗിയെയും കാമുകിയായ യുവതിയുമാണ് ഇറാനിയന്‍ പോലീസിന്റെ പിടിയിലായത്.
കായികതാരം അലി റേസ സ്വന്തം ട്വിറ്റര്‍ പേജിലൂടെ ചിത്രം പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ടെഹ്‌റാന്‍ സൈബര്‍ പോലീസാണ് സംഭവം അന്വേഷിച്ച് കേസെടുത്തത്. ഈ ചിത്രം ശരീഅത്ത് നിയമത്തിന് വിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പക്ഷെ അലി റേസക്കെതിരെ പോലീസിന്റേത് പ്രതികാര നടപടിയാണെന്നും മുമ്പും ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിയമനടപടിയുണ്ടായില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പരാജയമാണെന്ന് അലി റേസ ട്വീറ്റ് ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WTWUlY
via IFTTT
No comments:
Post a Comment