ഇ വാർത്ത | evartha
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം കൂടുന്നു; തങ്ങളുടെ പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരികെ വിളിച്ച് ചൈന. തങ്ങളുടെപൌരന്മാര്‍ക്ക് തിരികെ വരാന്‍ പ്രത്യേക വിമാനം ഒരുക്കിയെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.
തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 27 ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീരതാപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ സാധിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
വിമാനത്തിലെ ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. തിരികെ ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനിലും കഴിയണം. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകളാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LSUePc
via IFTTT
No comments:
Post a Comment