ഇ വാർത്ത | evartha
രാജ്യത്ത് ശ്രമിക് ട്രെയിൻ യാത്രയ്ക്കിടയിൽ ഇതുവരെ പിറന്നത് 24 കുട്ടികള്‍; വെളിപ്പെടുത്തി റെയില്‍വേ

ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയ ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ പിറന്നത് 24 കുട്ടികള്‍ എന്ന് റെയിൽവേ. ഈ മാസം 1 മുതലുള്ള കണക്കാണിത്. പ്രസവ സമയം ആര്‍പിഎഫ് ഉദ്യോഗസ്ഥരോ റെയില്‍വേ മെഡിക്കല്‍ സംഘമോ ആണ് ഇവര്‍ക്ക് സഹായമൊരുക്കിയത്. ഇന്ന് കൂടി കുടിയേറ്റത്തൊഴിലാളിയായ യുവതിക്ക് യാത്രയ്ക്കിടയിൽ ട്രെയിനില്‍ കുഞ്ഞു പിറന്നു.
ഇന്ന് രാവിലെ ഗുജറാത്തിലെ സൂറത്തില്‍ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. കൂടെ ഉണ്ടായിരുന്നവർ ഉടന്‍ തന്നെ സഹയാത്രികര്‍ അധികൃതരെ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് ട്രെയിന്‍ ആഗ്രയില്‍ നിര്‍ത്തി. അവിടെ നിന്നും റെയില്‍വേ പോലീസിന്റെ ഇടപെടലിലൂടെ ട്രെയിനുള്ളില്‍ പ്രസവത്തിനുള്ള സജ്ജീകരണമൊരുക്കി.
അതിന് ശേഷംട് അവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ ട്വീറ്റ് ചെയ്തു. ഈ മാസം 1 മുതല്‍ സര്‍വ്വീസ് നടത്തിയ 2317 ശ്രമിക് ട്രെയിനുകളിലായി 31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് എന്നാണ് റെയില്‍വേ പുറത്തവിട്ട കണക്ക്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gh24A0
via IFTTT
No comments:
Post a Comment