സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 9 February 2020

സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ഇ വാർത്ത | evartha
സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മകൻ രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേർക്കണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി. അങ്ങിനെ ചെയ്‌താൽ മര്യാദയും മാന്യമായ ഭാഷയും പഠിക്കാൻ രാഹുലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ പ്രധാനമന്ത്രി മോദിയെ വടിയെടുത്ത് തല്ലുമെന്ന രാഹുലിന്റെ പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.”കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു.

അവർക്ക് വേണ്ടി ഒരു ഉപദേശം നൽകാനുണ്ട്. പ്രത്യേകിച്ച് സോണിയഗാന്ധിക്ക്, സോണിയാ ഗാന്ധി പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കണം. അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയും”- കേന്ദ്ര മന്ത്രി പറഞ്ഞു.രൂക്ഷമായ ഭാഷയിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച മന്ത്രി, ശരിയായ മാനസിക സന്തുലിതാവസ്ഥയുള്ള ആരും പൊതുജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വടികൊണ്ട് അടിക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്നും വ്യക്തമാക്കി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/31OZyud
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages