നിങ്ങൾ പുൽവാമയിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ പൊറോട്ടയിലേക്ക് പടരും: എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ- കെഎസ് യു ഏറ്റമുട്ടലിൻ്റെ കാരണം പെറോട്ട - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 February 2020

നിങ്ങൾ പുൽവാമയിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ പൊറോട്ടയിലേക്ക് പടരും: എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ- കെഎസ് യു ഏറ്റമുട്ടലിൻ്റെ കാരണം പെറോട്ട

ഇ വാർത്ത | evartha
നിങ്ങൾ പുൽവാമയിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ പൊറോട്ടയിലേക്ക് പടരും: എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ- കെഎസ് യു ഏറ്റമുട്ടലിൻ്റെ കാരണം പെറോട്ട

എറണാകുളം ലോ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ- കെഎസ് യു സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. പരുക്കേറ്റ 12 പേരെ എറണാകുളം ജില്ലാശുപത്രിയിലും കടവന്ത്ര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വാലന്റൈൻസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. 

എസ്എഫ്ഐ നേതൃത്വത്തിലാണ് കോളേജ് യൂണിയൻ പ്രവർത്തിക്കുന്നത്. കോളജ് യൂണിയൻ പുൽവാമ ഓർമദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതേ സമയം തന്നെ കെഎസ്‍യു വിദ്യാർഥികൾ പൊറോട്ട തീറ്റ മൽസരവും സംഘടിപ്പിച്ചു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

നിരവധി വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം ക്രിക്കറ്റ് ബാറ്റുകളും വടികളും കല്ലുമായി ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, കെ.എസ്‌.യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവർത്തകരെ മര്‍ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. 

അതേസമയം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ് ആക്രമിക്കുകയാണെന്നാണ് കെഎസ് യു ആരോപിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്ന് കോളജ് ഈ മാസം 24 വരെ അടച്ചിട്ടതായി പ്രിൻസിപ്പൽ അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39Cpgok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages