ഇ വാർത്ത | evartha
കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

പാറ്റ്ന: സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയെ അഭിസംബോധന ചെയ്യാന്‍ പോകവെയാണ് കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
യാത്രക്കിടയിൽ ഒരു സംഘമാളുകള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SCzo9R
via IFTTT
No comments:
Post a Comment