കായിക ഓസ്കാറായ ലോറസ് പുരസ്‌കാരം സച്ചിന് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 17 February 2020

കായിക ഓസ്കാറായ ലോറസ് പുരസ്‌കാരം സച്ചിന്

ഇ വാർത്ത | evartha
കായിക ഓസ്കാറായ ലോറസ് പുരസ്‌കാരം സച്ചിന്

കായിക ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് സ്‌പോര്‍ടിങ് മൊമൻ്റ് പുരസ്‌കാരം 2000-2020 ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ലഭിച്ചു. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തുകയായിരുന്നു. 

കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത്‌ കിരീടം ചൂടിയതിനുപിന്നാലെ സച്ചിനെ തോളിലേന്തി സഹതാരങ്ങള്‍ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്‌തു നീങ്ങിയിരുന്നു. ഈ നിമിഷമാണ്‌ ലൊറേയ്‌സ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്‌. ഇതോടെ കായിക ഓസ്‌കര്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സ്വന്തമാക്കി.

2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസി. 

മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2P3Bj6e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages