ഇ വാർത്ത | evartha
രാജ്യത്തെ ക്യാമ്പസുകളെ നിരീഷിക്കുക; ഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മോദിയും അമിത് ഷായും

രാജ്യത്തുള്ള കാമ്പസുകളെ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിർദ്ദേശം നൽകി. വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ റിസര്‍ച്ച് കാമ്പസില്‍വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം. ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളിലുണ്ടാവാന്‍ ഇടയുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ കാമ്പസുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ചോര്‍ത്തണമെന്നുമാണ് നിര്‍ദേശം.
ഇതിനായി ധാരാളം നിര്‍ദേശങ്ങളാണ് ഡിജിപിമാര്‍ക്ക് ആക്ഷന്‍ പോയിന്റുകളായി നല്‍കിയിരിക്കുന്നത്. ഇവയെ അടിസ്ഥാനമാക്കി എടുക്കാന്‍ കഴിയുന്ന നടപടികള്‍ ഓരോ പോലീസ് സ്റ്റേഷനുകളും പട്ടികപ്പെടുത്തുകയും അവ നടപ്പിലാക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.
ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തീരുമാനിക്കുമ്പോള്‍ നേരത്തെ തന്നെ അത് പോലീസ് അറിയേണ്ടതുണ്ടെന്നും സംഭവം നടന്ന ശേഷമല്ല അറിയേണ്ടതെന്നും യോഗത്തില്‍ നിര്‍ദേശം ലഭിച്ചതായി ഡിജിപിമാരിലൊരാള്‍ പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/37hhKgS
via IFTTT
No comments:
Post a Comment