ഇ വാർത്ത | evartha
പകിസ്താനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലീമെന്ന വാദം; രാഹുൽ ഈശ്വറിനെ സസ്പെൻ്റ് ചെയ്തു
സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിൻ്റെ പേരിൽ രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്ത് അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ് ഭാരവാഹിത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
ഇതേക്കുറിച്ച് അന്വേഷിക്കാൻ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു. അയ്യപ്പധർമസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വർ വ്യക്തമാക്കിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Hmcb6B
via IFTTT
No comments:
Post a Comment