ഇ വാർത്ത | evartha
പി ജയരാജനെ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി
സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പോസ്റ്റോഫീസ് ഉപരോധിച്ച കേസിൽ ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
പെട്രോളിയം വിലവർദ്ധനവിനെതിരെ 91 ഡിസംബർ മാസത്തിൽ പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് പി ജയരാജനെ കോടതി ശിക്ഷിച്ചത്. പി ജയരാജനെ ഏഴു വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റിൻ്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
പിന്നീട് സെഷൻസ് കോടതി ശിക്ഷാവിധി ഒരു വർഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജൻ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനിൽ കുമാറിന്റെ വിധി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OSqALU
via IFTTT
No comments:
Post a Comment