ഇ വാർത്ത | evartha
ആഗ്ര-ലഖ്നൗ അതിവേഗ പാതയില്‍ ട്രക്കിനു പുറകിൽ ബസ് ഇടിച്ചു കയറി; 14 മരണം

ഫിറോസാബാദ്: ട്രക്കിനു പിന്നിൽ ബസ് പാഞ്ഞുകയറി 14 പേർ മരിച്ചു. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ആഗ്ര– ലക്നൗ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ബിഹാറിലെ മോത്തിഹാരിയിൽനിന്നു ഡൽഹിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡബിൾ ഡെക്കർ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡൽഹിയിൽ നിന്നു ബിഹാറിലെ മൊടിപാരിയിലേക്കു പോകുകയായിരുന്ന സ്ലീപർ ബസ് കണ്ടെയ്നർ ട്രക്കിനു പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് നഗ്ല ഖൻഹർ പോലീസ് സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2weRHu7
via IFTTT
No comments:
Post a Comment