ഇ വാർത്ത | evartha
ഇറാൻ്റെ തിരിച്ചടിയിൽ ഞെട്ടി അമേരിക്ക: 109 സൈനികരുടെ തലച്ചോറിന് കാര്യമായ പരിക്ക്
ഇറാൻ്റെ തിരിച്ചടിയിൽ നടുങ്ങി അമേരിക്ക. ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാൻ നടത്തിയ മിസൈലാക്രണത്തിൻ്റെ പരിണിതഫലങ്ങളുടെ റി്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം 109 അമേരിക്കൻ സൈനികരുടെ തലച്ചോറിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മിക്കവരും വിവിധ രാജ്യങ്ങളിൽ ചികിത്സയിലാണെന്നാണ് സൂചന.
ആക്രമണത്തിന് ശേഷം സൈനികർ ബോധരഹിതരായി വീഴുന്നതും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും പതിവായതോടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിനേറ്റ പരിക്ക് പെന്റഗൺ സ്ഥിരീകരിച്ചത്. ഇറാൻ്റെ ആക്രമണത്തിൽ ഒരു സൈനികർക്ക് പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പരിക്കേറ്റ സൈനികരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടശന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 50 സൈനികർക്ക് പരിക്കേറ്റുവെന്നും ഇവർ ചികിത്സയിലാണെന്നും പെന്റഗൺ അറിയിച്ചിരുന്നുവെങ്കിലും പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 109 ആണ്.
സെെനികരുടെ തലച്ചോറിനേറ്റ പരിക്ക് വേഗത്തിൽ നിർണയിക്കാൻ സാധിക്കാത്തതാണ് അേമരിക്കയ്ക്ക് വെല്ലുവിളി. ഇറാൻ്റെ ആക്രമണം നടക്കുമ്പോൾ അയിനുൽ-അസദ് സൈനിക താവളത്തിലായിരുന്നു അമേരിക്കൻ സൈനികർ തമ്പടിച്ചിരുന്നത്. ഇവരെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വന്നു പതിച്ചത്. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യം തിരിച്ചടി നൽകിയിരുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പിന്നീട് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OMIJKK
via IFTTT
No comments:
Post a Comment