ഇ വാർത്ത | evartha
സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി ദിവ്യ; രോഹന്‍ ഗുപ്ത കോണ്‍ഗ്രസിന്റെ പുതിയ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍

ലോക്സഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മുഖമായിരുന്നു മുന്‍ എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായ പ്രചരണമായിരുന്നു ദിവ്യ സ്പന്ദനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത്. പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങിയതാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാനുള്ള കാരണമായി കരുതുന്നത്.
ഇപ്പോള്‍ ദിവ്യയ്ക്ക് പകരം പകരം കോണ്‍ഗ്രസ് രോഹന്‍ ഗുപ്തയെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. ഇദ്ദേഹം മുന്‍പ് ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്നു. രോഹന്റെ ഈ മേഖലയിലെ പ്രവര്‍ത്തന പരിചയം സോഷ്യല്‍ മീഡിയയില്‍ ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2nZOHxp
via IFTTT
No comments:
Post a Comment