ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍; അടിയന്തിരമായി തിരിച്ചിറക്കി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 28 September 2019

ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍; അടിയന്തിരമായി തിരിച്ചിറക്കി

ഇ വാർത്ത | evartha
ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍; അടിയന്തിരമായി തിരിച്ചിറക്കി

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.

സമ്മേളനം തീർന്ന ശേഷം പാകിസ്ഥാനിലേക്കുള്ള തിരിച്ചുള്ള യാത്രയിലായിരുന്നു ഇമ്രാന്‍ഖാന്‍. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ ഇറക്കുകയായിരുന്നു. ഒഴാഴ്ച ദൈർഘ്യമുള്ള അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഈ സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ഖാന്‍ സംസാരിച്ചിരുന്നു. കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു.അവിടെ ഇപ്പോഴുള്ള സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2lVVXdc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages