ഇ വാർത്ത | evartha
ഷാര്‍ജയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഷാര്‍ജയിലെ കല്‍ബയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 10 വിദ്യാര്‍ത്ഥികളും 25 വിദ്യാര്‍ത്ഥികളുമായിരുന്നു ഇരു ബസുകളിലായി ഉണ്ടായിരുന്നത്. ഈ ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു.
അപകട വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. ഉടന്‍ തന്നെ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ സ്കൂളുകളിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടര്‍ന്ന് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mTk9gU
via IFTTT
No comments:
Post a Comment