അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്ക് കിരീടം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 September 2019

അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്ക് കിരീടം

ഇ വാർത്ത | evartha
അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്ക് കിരീടം

ഇന്ന് നടന്ന ഫൈനലിൽ ബംഗ്ളാദേശിനെ പരാജയപ്പെടുത്തി അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി വിക്രം പ്രതാപ്, രവി ബഹദൂര്‍ റാണ എന്നിവരാണ് ഗോള്‍ നേടിയത്. ഏസായിരുന്നു ബംഗ്ലാദേശിനായി ഗോൾ നേടിയത്.

നേപ്പാളിലെ കാഠ്മണ്ഡുവിലെ ഹാള്‍ച്വാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടുകയായിരുന്നു. പക്ഷെ ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ ബംഗ്ലാദേശ് ഒപ്പമെത്തി.

തുടർന്ന് നടന്ന രണ്ടാം പകുതിയില്‍ കയ്യാങ്കളി നിറഞ്ഞതായിരുന്നു മത്സരം. ഈ സമയം ഒരു ബംഗ്ലാദേശ് താരത്തിന് ചുവപ്പ് കാര്‍ഡും ലഭിച്ചും. മത്സരം ക്രമേണ സമനിലയിലേക്ക് നീളുന്നു എന്ന് തോന്നുമ്പോഴാണ് ഇന്ത്യ വീണ്ടും ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിൽ വിക്രം പ്രതാപ് ഗോള്‍ നേടുകയായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nFOAXC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages