ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുന്നു; പഠനം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 17 May 2023

ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുന്നു; പഠനം

അമേരിക്കയിലെ ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുകയാണെന്ന് പഠനം. തുടർച്ചയായ കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പ് ഉയരൽ, അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം എന്നിവയാണ് ന്യൂയോർക്ക് നേരിട്ടു കൊണ്ടിരിക്കുന്ന ഭീഷണി.

അഡ്വാൻസിംഗ് എർത്ത് ആൻഡ് സ്പേസ് സയൻസ് എന്ന് പേരുള്ള ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണത്തിൽ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോർക്ക് സിറ്റി നേരിടുന്നത്.”ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങൾക്കൊരുദാഹരണമാണ് ന്യൂയോർക്ക്. വർധിച്ചു കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക അപകട ഭീഷണിയെ ലഘൂകരിക്കാനുള്ള ഒരു ആഗോള വെല്ലുവിളി കൂടിയാണിത്”, റോഡ് ഐലൻഡ് സർവകലാശാലയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകർ പറഞ്ഞു.

ഏകദേശം എട്ട് ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് നഗരം പ്രതിവർഷം ഒന്ന് മുതൽ രണ്ട് മില്ലിമീറ്റർ വരെയാണ്താണുക്കൊണ്ടിരിക്കുന്നത്. അതിൽ തന്നെ ചില പ്രദേശങ്ങൾ വളരെ വേഗമാണ് താഴ്ന്നു കൊണ്ടിരിക്കുന്നത്. ഭൂഗർഭ വസ്തുക്കളുടെ തെന്നിമാറൽ കാരണം പ്രദേശം താഴ്ന്നുപോകുന്ന അവസ്ഥയാണ് നഗരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മാറ്റങ്ങളും മനുഷ്യ നിർമിതമായ കാരണങ്ങളും പഠനത്തില്‍ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പ കൊടുങ്കാറ്റിന്റെ തീവ്രത, സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ച എന്നിവ മൂലവും ന്യൂയോർക്ക് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത എങ്ങനെയാണുണ്ടാകുന്നതെന്നും ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

The post ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുന്നു; പഠനം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/KIFgTW3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages