സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 17 May 2023

സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും.

വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി എംബസി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നിലവില്‍ പോര്‍ട്ട്‌ സുഡാനില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ് മെന്‍റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

The post സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/0naPtWo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages