ഇ വാർത്ത | evartha
തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല; പൊതുജനങ്ങൾ സഹായിക്കണമെന്ന് കെജരിവാൾ
ഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും, തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ബിജെപിയെ വിമർശിച്ചും കെജരിവാൾ പരാമർശം നടത്തി. അനധികൃത കോളനികൾ രജിസ്റ്റർ ചെയ്ത് തരാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം വിശ്വസിക്കരുതെന്ന് കെജരിവാൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും കേജരിവാള്‍ ചോദിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KPXevz
via IFTTT
No comments:
Post a Comment