ഇ വാർത്ത | evartha
കുതിച്ചുയർന്ന് ഉള്ളിവില; കിലോയ്ക്ക് 100 കടന്നു
സംസ്ഥാനത്ത് ഉള്ളിക്കും സവാളയ്ക്കും പൊള്ളുന്ന വില.കഴിഞ്ഞ ദിവസത്തെ വിവരമനുസരിച്ച് വിപണിയിൽ ഉള്ളി കിലോയ്ക്ക് 100 രൂപ കടന്നു. സവാളക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ഞായറാഴ്ച കിലോക്ക് ചില്ലറ വില 100 രൂപയെത്തി. പാളയം മാര്‍ക്കറ്റില്‍ മൊത്ത വില കിലോക്ക് 94ലെത്തിയതിനെ തുടര്‍ന്നാണിത്.
വെള്ളിയാഴ്ച 90 രൂപയുണ്ടായിരുന്നതാണ് ഒറ്റദിവസംകൊണ്ട് കുതിച്ചുയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമാണ് വലിയ ഉള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രളയവും കൃഷിനാശവുമാണ് വന്‍ വിലക്കയറ്റത്തിന് കാരണം.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/37JkBAS
via IFTTT
No comments:
Post a Comment